നാലര ലക്ഷം രൂപ മുടക്കി മകളുടെ ജന്മദിനാഘോഷം നടത്തിയതോടെ സംശയം, ഭാര്യയുടെ പേരില്‍ മാളും ബിവറേജ് ഷോപ്പും ; ശമ്പള വിതരണത്തില്‍ കോടികള്‍ തട്ടിച്ച റെയില്‍വേ ക്ലര്‍ക്ക് ഒളിവില്‍

നാലര ലക്ഷം രൂപ മുടക്കി മകളുടെ ജന്മദിനാഘോഷം നടത്തിയതോടെ സംശയം, ഭാര്യയുടെ പേരില്‍ മാളും ബിവറേജ് ഷോപ്പും ; ശമ്പള വിതരണത്തില്‍ കോടികള്‍ തട്ടിച്ച റെയില്‍വേ ക്ലര്‍ക്ക് ഒളിവില്‍
റെയില്‍വേയിലെ ശമ്പളവിതരണത്തിനുള്ള 'ഐ പാസ്' എന്ന സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്ത് ഒളിവില്‍പ്പോയ ബുക്കിങ് ക്ലര്‍ക്കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി ഡിവിഷനില്‍ ബുക്കിങ് ക്ലര്‍ക്ക് ആയ കാന്‍പുര്‍ സ്വദേശി ബാബു യുവരാജ് സിങാണ് (37) കോടികള്‍ തട്ടിയത്. യുവരാജ് സിങ്ങിനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ലുക്കൗട്ട് നോട്ടീസിറക്കി. 2017 മുതല്‍ നടത്തിയ തട്ടിപ്പുകള്‍ക്കാണ് ഇയാള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നാലര ലക്ഷം രൂപ മുടക്കി മകളുടെ ജന്മദിനാഘോഷം നടത്തിയത് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ഈ സോഫ്റ്റ് വെയറിലെ വ്യക്തിവിവരങ്ങള്‍ മാറ്റിയാല്‍ ജീവനക്കാരുടെ മൊബൈലിലേക്ക് ഒടിപി വരുന്ന സംവിധാനം ഉണ്ട്. കൂടാതെ ജീവനക്കാരുമായുള്ള സുപ്രധാന വിവരങ്ങള്‍ മാറ്റണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അം?ഗീകാരവും ആവശ്യമാണ്. എന്നാല്‍ ബാബുരാജ് ഭാര്യയുടെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരുന്ന തരത്തിലേക്ക് മാറ്റിയാണ് തട്ടിപ്പുകള്‍ നടത്തിയത്. ആറുവര്‍ഷം തുടര്‍ച്ചയായി ഒരേ തസ്തികയില്‍ ഒരേ ഓഫീസില്‍ ജോലിയില്‍ തുടര്‍ന്നത് തട്ടിപ്പിന് സഹായമായതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

വിരമിച്ചവരുടെയും വിആര്‍എസ് എടുത്തവരുടെയും മരിച്ച ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ പേരില്‍ രണ്ട് ബിവറേജ് ഷോപ്പും, ഒരു ഷോപ്പിങ് മാളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേയുടെ മറ്റേതെങ്കിലും ഡിവിഷനുകളില്‍ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends