വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടമായിട്ടില്ല ; ഉഡുപ്പി കൂട്ടക്കൊലയില്‍ വൈരാഗ്യം മൂലമെന്ന് സൂചന ; പ്രവാസിയുടെ ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ

വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടമായിട്ടില്ല ; ഉഡുപ്പി കൂട്ടക്കൊലയില്‍ വൈരാഗ്യം മൂലമെന്ന് സൂചന ; പ്രവാസിയുടെ ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ
ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു.

കൊല നടന്ന വീട്ടില്‍ നിന്ന് ആഭരണമോ പണമോ വിലപിടിപ്പുള്ള ഒന്നുമോ നഷ്ടമായിട്ടില്ല. പക തീര്‍ക്കാന്‍ നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

സൗദിയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പന്‍കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46) മക്കള്‍ അഫ്‌നാന്‍ (23) ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജിറ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശുചിമുറിയില്‍ കയറി അകത്തു നിന്ന് പൂട്ടിയാണ് ഇവര്‍ അക്രമിയുടെ വാള്‍മുനയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.45 വയസു തോന്നിക്കുന്ന പ്രതി ഓട്ടോയിലാണ് വന്നിറങ്ങിയത്. 15 മിനിറ്റിന് ശേഷം മറ്റൊരു ഓട്ടോയില്‍ ഇയാള്‍ രക്ഷപ്പെട്ടു.

Other News in this category

4malayalees Recommends