ബഹുനില കെട്ടിടത്തിന് തീപിടിച്ചു, രക്ഷിക്കാന്‍ മൂന്നു വയസുകാരിയെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ് ; പിന്നാലെ ഭാര്യയും 12കാരനായ മകനുമൊത്ത് താഴേക്ക് ചാടി

ബഹുനില കെട്ടിടത്തിന് തീപിടിച്ചു, രക്ഷിക്കാന്‍ മൂന്നു വയസുകാരിയെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ് ; പിന്നാലെ ഭാര്യയും 12കാരനായ മകനുമൊത്ത് താഴേക്ക് ചാടി
അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി മൂന്ന് വയസ്സുകാരിയായ മകളെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാള്‍ താഴേക്ക് ചാടുകയും ചെയ്തു. കിഴക്കന്‍ ദില്ലിയിലെ ലക്ഷ്മി നഗറിലെ ഷകര്‍പൂര്‍ പ്രദേശത്താണ് ദാരുണ സംഭവം. പരിക്കേറ്റ നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. 40കാരനായ കമല്‍ തിവാരിയാണ് തീപിടുത്തത്തില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് കെട്ടിടത്തിന് തീപിടിച്ചത്.

മൂന്ന് വയസ്സികാരിയായ മകളെ കമല്‍ പുതപ്പില്‍ പൊതിഞ്ഞ് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ താഴേക്കെറിഞ്ഞ് പിന്നാലെ ഇയാളും ചാടി. ഭാര്യ പ്രിയങ്ക (36), 12 വയസ്സുകാരനായ മകനോടൊപ്പവും താഴേക്ക് ചാടി. മൂന്ന് പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ പുക കണ്ടപ്പോള്‍ കെട്ടിടത്തിന് തീപിടിച്ചതായി മനസ്സിലാക്കി. അതിനിടെ പ്രവേശന കവാടം പൂര്‍ണമായും കത്തി നശിച്ചു. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് ചാടിയത്

വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 12കാരനാണ് കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ദേശിച്ചത്.

കമലിന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ഇളയ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ്. പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരെയും കൈലാഷ് ദീപക് ആശുപത്രിയിലേക്ക് മാറ്റി.

പാര്‍ക്കിംഗ് ഏരിയയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കെട്ടിടത്തിന് തീപിടിച്ചത്

Other News in this category



4malayalees Recommends