ഡ്രില്ലിങ് മെഷീന്‍ തകരാറിലായി, ഉത്തരകാശി തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി ; കുടുങ്ങി കിടക്കുന്ന 40 തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക

ഡ്രില്ലിങ് മെഷീന്‍ തകരാറിലായി, ഉത്തരകാശി തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി ; കുടുങ്ങി കിടക്കുന്ന 40 തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വച്ചത്. ലോഹഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.

5 മീറ്ററാണ് യുഎസ് നിര്‍മിത കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളം ഇനിയും ഡ്രില്ല് ചെയ്യാനുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിവതുംവേഗം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മറ്റൊരു ഡ്രില്ലിങ് യന്ത്രം ആവശ്യപ്പെട്ടിരുന്നു.

ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് ഇത് എത്തുമെന്നാണ് പ്രതീക്ഷ. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്. 40 തൊഴിലാളികളാണ് ഞായറാഴ്ച മുതല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ട്യൂബ് വഴി ഭക്ഷണവും വെള്ളവും ഓക്‌സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്.

Other News in this category



4malayalees Recommends