കോളേജ് വിദ്യാര്‍ത്ഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്തു ; രണ്ടു പേര്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്തു ; രണ്ടു പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചെമ്പൂരിലെ പോസ്റ്റല്‍ കോളനിയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ക്വാര്‍ട്ടേഴ്‌സിലെ ഫ്‌ലാറ്റിലാണ് 19കാരിയെ പീഡനത്തിനിരയാക്കിയത്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാര്‍ ജില്ലയിലെ ഭോയ്‌സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്. ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ വരാറുണ്ട്. പ്രതിയുടെ പിതാവും ബാര്‍ക്കിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടിക്ക് അജിത് കുമാറിനെ പരിചയമുണ്ടായിരുന്നു. നവംബര്‍ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ചെമ്പൂര്‍ പൊലീസ് പറഞ്ഞു.

അന്ന് രാത്രി അജിത് കുമാറിന്റെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല.പകരം സുഹൃത്തായ ഗോവണ്ടി സ്വദേശിയായ പ്രഭാകര്‍ യാദവ് ഫ്‌ലാറ്റിലുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ത്ഥിനി അജിത്തിന്റെ ഫ്‌ലാറ്റില്‍ എത്തിയത്. എന്നാല്‍ അജിത് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ സ്‌പ്രൈറ്റ് കുടിക്കാന്‍ നല്‍കി.

പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു. 12:30 ഓടെ ബോധം തിരിച്ചുകിട്ടിയപ്പോള്‍, താന്‍ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വന്തം ഫ്‌ലാറ്റിലേക്ക് ഓടി. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് പെണ്‍കുട്ടി സംഭവം പറഞ്ഞു.

നവംബര്‍ 16ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ട് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Other News in this category



4malayalees Recommends