ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു ; അന്വേഷിക്കാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍

ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു ; അന്വേഷിക്കാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍
ഇംഫാല്‍ മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു. അജ്ഞാത പറക്കല്‍ വസ്തു കണ്ടെത്തിയതില്‍ പരിശോധന തുടങ്ങി വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാല്‍ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി.

രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും മറ്റ് മൂന്ന് വിമാനങ്ങള്‍ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു. വിമാനത്താവളത്തിലുള്ളവര്‍ക്കും ദൃശ്യമാകുന്ന തരത്തിലായിരുന്നു അജ്ഞാത വസ്തു. ഏകദേശം വൈകീട്ട് നാല് വരെ ആകാശത്ത് ദൃശ്യമായി. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് പോയി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരാണ് വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു പൊങ്ങിക്കിടക്കുന്നത് കണ്ടത്.

ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വസ്തുവിനെ ആദ്യം കണ്ടത്. ഇദ്ദേഹം അധികൃതരെ അറിയിക്കുകയായിരുന്നു. എന്താണ് വസ്തുവെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.

Other News in this category



4malayalees Recommends