പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാര്‍ഡില്‍ വച്ച് ഇഞ്ചക്ഷന്‍ വച്ച് ഡോക്ടറെന്ന പേരിലെത്തിയ യുവതി ; ഗുരുതരാവസ്ഥയില്‍

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാര്‍ഡില്‍ വച്ച് ഇഞ്ചക്ഷന്‍ വച്ച് ഡോക്ടറെന്ന പേരിലെത്തിയ യുവതി ; ഗുരുതരാവസ്ഥയില്‍
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാര്‍ഡില്‍ വച്ച് ഇഞ്ചക്ഷന്‍ വച്ച് ഡോക്ടറെന്ന പേരില്‍ എത്തിയ യുവതി. പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായി. ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ മികച്ച ചികിത്സയ്ക്കായാണ് യുവതിയെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാജ്പുര സ്വദേശിയായ ഹര്‍മീത് കൌര്‍ എന്ന 25കാരിയ്ക്കാണ് ദുരവസ്ഥയുണ്ടായത്.

നവംബര്‍ മൂന്നിനായിരുന്നു ഹര്‍മീത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടാവുകയും കിഡ്‌നി തകരാറിലാവുകയും ചെയ്തതിന് പിന്നാലെ നവംബര്‍ 13നാണ് നെഹ്‌റു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്. നവംബര്‍ 15ന് രാത്രിയില്‍ ഇരുപത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന അജ്ഞാത യുവതിയെത്തി ഹര്‍മീതിന് ഒരു ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നു. 25കാരിയുടെ ഭര്‍തൃ സഹോദരിയോട് ഒരു ഇന്‍ജക്ഷനുണ്ടെന്ന് വിശദമാക്കിയ ശേഷമായിരുന്നു ഇത്. എന്തിനാണ് ഇന്‍ജക്ഷനെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ബന്ധുക്കള്‍ ചോദിച്ചതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നു.

ഇതിന് പിന്നാലെ ഹര്‍മീതിന്റെ ആരോഗ്യാവസ്ഥ മോശമാവുകയും വെന്റിലേറ്റര്‍ സഹായം നല്‍കേണ്ടി വരികയുമായിരുന്നു. സംഭവത്തില്‍ മനപൂര്‍വ്വമുള്ള നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അജ്ഞാതനായ ഒരാള്‍ രാത്രിയില്‍ എങ്ങനെ രോഗിക്ക് ഇന്‍ജക്ഷന്‍ നല്‍കിയെന്ന് കണ്ടെത്താന്‍ ആശുപത്രി അധികൃതരും പൊലീസും സിസിടിവി അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. ഗുരുവിന്ദര്‍ സിംഗാണ് 25കാരിയുടെ ഭര്‍ത്താവ്. ഇവരുടേത് രണ്ട് വിഭാഗത്തില്‍ നിന്നുള്ള വിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. അതിനാല്‍ അപായപ്പെടുത്താനുള്ള ശ്രമമാകാമെന്ന സംശയം ഭര്‍ത്താവും ബന്ധുക്കളും ഉന്നയിച്ചു.

Other News in this category



4malayalees Recommends