അവരെ ആശ്വസിപ്പിക്കാന്‍ പോകണമെങ്കില്‍ ക്യാമറ സഹായം ഇല്ലാതെ പോകണമായിരുന്നു, ഇത് വെറും ഷോ; പ്രധാനമന്ത്രി ഡ്രസിങ് റൂം സന്ദര്‍ശിച്ചതിന് എതിരെ മുന്‍ ഇന്ത്യന്‍ താരം

അവരെ ആശ്വസിപ്പിക്കാന്‍ പോകണമെങ്കില്‍ ക്യാമറ സഹായം ഇല്ലാതെ പോകണമായിരുന്നു, ഇത് വെറും ഷോ; പ്രധാനമന്ത്രി ഡ്രസിങ് റൂം സന്ദര്‍ശിച്ചതിന് എതിരെ മുന്‍ ഇന്ത്യന്‍ താരം
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ഡ്രസ്സിംഗ് റൂമില്‍ കണ്ടു. 2023 ലെ ഐസിസി ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള യാത്രയില്‍ മനോഹരമായി കളിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ അസ്വസ്ഥരായി താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, നിരവധി രാഷ്ട്രീയക്കാര്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ പ്രവര്‍ത്തിയുടെ പേരില്‍ കുറ്റപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ജേതാവുമായ കീര്‍ത്തി ആസാദ്, പ്രധാനമന്ത്രി ക്യാമറ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെ ആയിരുന്നു ഡ്രസിങ് റൂമില്‍ പോകേണ്ടത് എന്നും പറഞ്ഞു.

കീര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് അംഗമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'ആര്‍ക്കും ഡ്രസിങ് റൂം സന്ദര്‍ശിക്കാന്‍ അനുവാദം ഇല്ലാത്തതാണ്. ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ സ്ഥലമാണിത്. ഫൈനലില്‍ തോറ്റ കളിക്കാര്‍ വിഷമത്തില്‍ ഇരിക്കുന്നതിനാല്‍ അന്തരീക്ഷം ഒട്ടും നല്ലതായിരുന്നില്ല. ഡ്രസ്സിംഗ് റൂം സന്ദര്‍ശിക്കാന്‍ ഐസിസി ആരെയും അനുവദിക്കുന്നില്ല. ഡ്രസ്സിംഗ് റൂമിനോട് ചേര്‍ന്ന് ഒരു വിഐപി ലോഞ്ച് ഉണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ അവിടെ കളിക്കാരെ കാണണമായിരുന്നു, 'അദ്ദേഹം ഇന്ത്യാ ടുഡേയില്‍ പറഞ്ഞു.

Other News in this category



4malayalees Recommends