ശിക്ഷയായി നിര്‍ബന്ധിച്ച് സിറ്റ് അപ്പ് ചെയ്യിച്ചു ; നാലാം ക്ലാസുകാരന്‍ ഒഡീഷയില്‍ കുഴഞ്ഞുവീണു മരിച്ചു

ശിക്ഷയായി നിര്‍ബന്ധിച്ച് സിറ്റ് അപ്പ് ചെയ്യിച്ചു ; നാലാം ക്ലാസുകാരന്‍ ഒഡീഷയില്‍ കുഴഞ്ഞുവീണു മരിച്ചു
ഒഡീഷയില്‍ അധ്യാപകന്‍ നിര്‍ബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ജജ്പൂര്‍ ജില്ലയിലെ സൂര്യ നാരായണന്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ രുദ്ര നാരായണ്‍ സേഥില്‍ (10) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കഴിഞ്ഞ് ദിവസം വൈകിട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കവെയായിരുന്നു സംഭവം.

സ്‌കൂള്‍ മൈതാനത്ത് നാല് സഹപാഠികള്‍ക്കൊപ്പം രുദ്ര കളിക്കുന്നത് അധ്യാപകന്റെ ശ്രദ്ധിയില്‍പെട്ടു. തുടര്‍ന്ന് ക്ലാസില്‍ കയറാത്തതിന്റെ പേരില്‍ ശിക്ഷയായി സിറ്റ് അപ് ചെയ്യാന്‍ അധ്യാപിക ഇവരെ നിര്‍ബന്ധിച്ചു. പിന്നാലെ സിറ്റ് അപ് ചെയ്യുകയായിരുന്ന രുദ്ര കുഴഞ്ഞു വീഴുകയായിരുന്നു.

രുദ്രയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞ് സ്‌കൂളിലെത്തുകയും അധ്യാപകരും രക്ഷിതാക്കളും കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് രസല്‍പൂര്‍ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫിസര്‍ നിലംപര്‍ മിശ്ര പറഞ്ഞത്. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും മിശ്ര പറഞ്ഞു.



Other News in this category



4malayalees Recommends