'ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തി'; ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ; വിലക്ക് പിന്‍വലിക്കില്ലെന്ന് യു.പി സര്‍ക്കാര്‍

'ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തി'; ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ; വിലക്ക് പിന്‍വലിക്കില്ലെന്ന് യു.പി സര്‍ക്കാര്‍
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്. നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നതായ് കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പണം നല്‍കാത്തവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൂത്തിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യോഗി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് അറിയിച്ചിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

നിരോധനത്തെ യാതൊരു രീതിയിലും ന്യായീകരിക്കാനാകില്ലെന്നും ഇത് തെറ്റാണെന്നും ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് പറഞ്ഞു. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends