ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, മുംബൈയില്‍ ദമ്പതികള്‍ കുട്ടികളെ വിറ്റു

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, മുംബൈയില്‍ ദമ്പതികള്‍ കുട്ടികളെ വിറ്റു
ലഹരി മരുന്ന് വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ദമ്പതികള്‍ കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് ദമ്പതികള്‍ വിറ്റത്.

സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സഹായം ചെയ്ത ഉഷ എന്നയാളെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കി മാറ്റി. ഇളയ കുഞ്ഞിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends