ഡേറ്റിങ് ആപ്പിലൂടെ പരിചയം, കോടീശ്വരനെന്ന് കള്ളം പറഞ്ഞ് സൗഹൃദം ; പണം തട്ടാന്‍ 28 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവതിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്

ഡേറ്റിങ് ആപ്പിലൂടെ പരിചയം, കോടീശ്വരനെന്ന് കള്ളം പറഞ്ഞ് സൗഹൃദം ; പണം തട്ടാന്‍ 28 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവതിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്
ടിന്‍ഡറില്‍ പരിചയപ്പെട്ട 28കാരനെ യുവതിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 28 കാരനായ ദുഷ്യന്ത് ശര്‍മ്മയാണ് 2018ല്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രിയ സേത്ത് എന്ന യുവതിയും സുഹൃത്തുക്കളുമാണ് കൊലക്ക് പിന്നില്‍. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലാണ് ദുഷ്യന്ത് പ്രിയ സേത്തുമായി പരിചയപ്പെട്ടത്. വിവാഹിതനായ ദുഷ്യന്ത് വിവാന്‍ കോലി എന്നാണ് തന്റെ പേരെന്നും കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയയോട് കള്ളം പറ!ഞ്ഞു.

ദുഷ്യന്ത് കോടീശ്വരനാണെന്ന് കരുതിയ പ്രിയ പണത്തിനായി ഇയാളെ തട്ടിക്കൊണ്ടുപോരാന്‍ പദ്ധതിയിടുകയും ചെയ്തു. വാടക മുറിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു പ്രിയ എത്തിയത്. തന്റെ സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയുടെയും ലക്ഷ്യ വാലിയയുടെയും സഹായത്തോടെ ദുഷ്യന്ത് വീട്ടിലേക്ക് കയറിയ ഉടന്‍ തന്നെ തട്ടിക്കൊണ്ടുപോയി.

മോചനദ്രവ്യത്തിനായി വിളിച്ചപ്പോഴാണ് ദില്ലി വ്യവസായി സമ്പന്നനല്ലെന്ന് അവര്‍ മനസ്സിലാക്കിയത്. ദുഷ്യന്തിന്റെ കുടുംബം 10 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ ദുഷ്യന്തിനെ കുത്തിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. 'പാപ്പാ, അവര്‍ എന്നെ കൊല്ലും, അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കി എന്നെ രക്ഷിക്കൂവെന്ന് ദുഷ്യന്ത് ഫോണിലൂടെ പറഞ്ഞതായി ദുഷ്യന്തിന്റെ അച്ഛന്‍ രാമേശ്വര്‍ പ്രസാദ് ശര്‍മ്മ ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജിനോട് പറഞ്ഞു.

വൈകുന്നേരം 4 മണിക്ക് മൂന്ന് ലക്ഷം രൂപ തരാമെന്ന് സമ്മതിച്ചു. പ്രിയ ദുഷ്യന്തിന്റെ ഡെബിറ്റ് കാര്‍ഡ് വാങ്ങി 20,000 രൂപ പിന്‍വലിച്ചു. തങ്ങളുടെ കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന് മൂന്ന് പ്രതികളും ദുഷ്യന്തിനെ കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 4 ന് ജയ്പൂരിന് പുറത്തുള്ള ഒരു ഗ്രാമത്തില്‍ സ്യൂട്ട്‌കേസില്‍ നിറച്ച നിലയില്‍ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തി.

എന്നാല്‍ അധികം വൈകാതെ പൊലീസ് മൂന്ന് പ്രതികളെയും പിടികൂടി. പിന്നാലെ പ്രിയ സേത്ത് കുറ്റം സമ്മതിച്ചു. പ്രിയ ദീക്ഷന്തുമായി ലിവ്ഇന്‍ ബന്ധത്തിലായിരുന്നു. ദീക്ഷന്തിന് 21 ലക്ഷം രൂപ കടമുണ്ടായിരുന്നു. ആ പണത്തിനായാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയത്. പണം കിട്ടുന്നതിന് മുമ്പേ ദുഷ്യന്തിനെ ഇവര്‍ കൊലപ്പെടുത്തി. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തി. ദീക്ഷന്താണ് കൊല ചെയ്തത്. ദുഷ്യന്ത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും ജയ്പൂര്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Other News in this category



4malayalees Recommends