എട്ടുപേര്‍ മുഖം മൂടി ധരിച്ചെത്തി ജീവനക്കാരെ പൂട്ടിയിട്ടു,പത്തുമിനിറ്റിനുള്ളില്‍ ബാങ്കില്‍ നിന്ന് നഷ്ടമായത് 18 കോടി

എട്ടുപേര്‍ മുഖം മൂടി ധരിച്ചെത്തി ജീവനക്കാരെ പൂട്ടിയിട്ടു,പത്തുമിനിറ്റിനുള്ളില്‍ ബാങ്കില്‍ നിന്ന് നഷ്ടമായത് 18 കോടി
മണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച. പഞ്ചാബ് ഉഖ്രുള്‍ ജില്ലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സിനിമാസ്‌റ്റൈല്‍ കൊള്ള നടന്നത്.വ്യൂലാന്‍ഡിലെ ഉഖ്‌റുല്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ആയുധധാരികളായെത്തിയ കൊള്ള സംഘം 18 കോടിരൂപ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകീട്ടാണ് സംഭവം.പിഎന്‍ബി ബാങ്കിന്റെ പ്രധാന ഗേറ്റില്‍ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചാണ് സംഘം അകത്ത് കടന്നത്.മുഖംമൂടി ധരിച്ച 810 പുരുഷന്മാര്‍ ബാങ്കിലേക്ക് ആതിക്രമിച്ച് എത്തുകയും ജീവനക്കാരെ ശുചിമുറിക്കുള്ളില്‍ കെട്ടിയ ശേഷം പൂട്ടിയിടുകയും ചെയ്തു.തുടര്‍ന്ന് തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കര്‍ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു.

ഒരേയൊരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് കവര്‍ച്ച നടക്കുന്ന സമയത്ത് ബാങ്കിലുണ്ടായിരുന്നത്. സിനിമകളില്‍ കാണുന്നത് പോലെ വെറും പത്ത് മിനിറ്റ് സമയത്തിനകം സംഘം പണം കൊള്ളയടിച്ച് കടന്ന്കളഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഉഖ്‌റുള്‍ എസ്പി നിംഗ്‌ഷെം വഷുമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിഎന്‍ബി ബാങ്കിലെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഉഖ്രുള്‍ ജില്ലയുടെ ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റാണ് പിഎന്‍ബി. സംഭവത്തില്‍ എത്രയും വേഗം പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സമീപ പ്രദേശങ്ങളിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.

Other News in this category



4malayalees Recommends