തെലുങ്കാനായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം. ആദ്യ ഫലസൂചകള്‍ പുറത്തു വന്നതോടെ 50 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസിന് 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. അതേസമയം, തെലങ്കാനയില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. എക്‌സിറ്റ്‌പോളുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന് 60 മുതല്‍ 70 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. 60 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് സൂചന. തെലങ്കാനയിലെ കോണ്‍ഗ്രസ് നിരീക്ഷകനായ ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
ഇന്ന് മുഴുവന്‍ സമയവും ശിവകുമാര്‍ തെലങ്കാനയില്‍ ഉണ്ടാവും. തിങ്കളാഴ്ച കര്‍ണാടകയില്‍ നിയമസഭ സമ്മേളനം തുടങ്ങുകയാണ്. ബെല്‍ഗാമിലാണ് സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ നിയമസഭ സമ്മേളനത്തിനായി ശിവകുമാര്‍ ബെല്‍ഗാമിലാണ് യാത്രതിരിക്കും.