മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയകരമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാന്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് പാടാണെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവന്‍ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.
അതേസമയം, പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം.