70 കാരിയായ അമ്മയുടെ മൃതശരീരത്തില്‍ കാമപൂര്‍ത്തീകരണം നടത്തിയ 22 കാരനായ യുവാവിനെതിരെ കേസെടുത്തു

70 കാരിയായ അമ്മയുടെ മൃതശരീരത്തില്‍ കാമപൂര്‍ത്തീകരണം നടത്തിയ 22 കാരനായ യുവാവിനെതിരെ കേസെടുത്തു
70കാരിയായ അമ്മയുടെ മൃതശരീരത്തില്‍ കാമപൂര്‍ത്തീകരണം നടത്തിയ യുവാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. 22 കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ 1, 2 തിയതികളിലാണ് ഇന്‍ഡോറിലെ ബാഡി ഗ്വാള്‍ട്ടോലിയില്‍ സംഭവം നടന്നത്. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വയോധികയെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജാ യെശ്വന്ത്‌റാവുവില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മരണമടഞ്ഞ അമ്മയുടെ മൃതദേഹവുമായി ആശുപത്രി വിട്ടു.

ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിസമയത്ത് സ്വന്തം അമ്മയുടെ മൃതദേഹത്തെ യുവാവ് ഭോഗിച്ചത്. തെരുവിലായിരുന്നു സംഭവം. ഇതു ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ് വീഡിയോ പകര്‍ത്തി ദൃശ്യങ്ങള്‍ പലാസിയ പൊലീസിന് കൈമാറിയത്. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

യുവാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends