മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ചെന്നൈ നഗരം. സാധാരണക്കാരടക്കം നിരവധി പേരാണ് വീടുകളിലും ദുരുതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. ഇപ്പോഴിതാ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം കനിഹ തന്റെ അപ്പാര്‍ട്ട്മെന്റില്‍ കുടങ്ങികിടക്കുകയാണ് എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ്.
പുറത്തിറങ്ങാന്‍ യാതൊരുവിധ നിവൃത്തിയില്ലെന്നും ഇവിടെനിന്നും ആരെങ്കിലും വന്ന് രക്ഷപ്പെടുത്തുക എന്നത് മാത്രമാണ് വഴിയെന്നും കനിഹ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.