കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം മൂലമെന്ന് മാതാപിതാക്കള്‍

കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം മൂലമെന്ന് മാതാപിതാക്കള്‍
ശിവമൊഗ്ഗയില്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ശരാവതി നഗര്‍ആദി ചുഞ്ച നഗിരി കോളജിലെ പിയു രണ്ടാം വര്‍ഷ (പ്ലസ്ടു) വിദ്യാര്‍ത്ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.

ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ചിക്കമംഗളൂരുവില്‍ കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി കാല്‍തെറ്റി താഴെ വീണിരുന്നു.

Other News in this category



4malayalees Recommends