മധ്യപ്രദേശില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 230 എംഎല്‍എമാരില്‍ 90 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ 34 പേര്‍ കുറ്റം തെളിയിക്ക്‌പെട്ടാല്‍ അഞ്ചു വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് എന്ന എന്‍ജിഒ ആണ് എംഎല്‍എമാര്‍ പത്രിക സമര്‍പ്പണ സമയത്ത് നല്‍കിയ സത്യപ്രസ്താവനകളെ ഉദ്ധരിച്ച് കണക്കു പുറത്തുവിട്ടത്.
ശിവപുരി ജില്ലയിലെ പിച്ചോര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപി എംഎല്‍എ പ്രീതം ലോധി കൊലക്കേസ് പ്രതിയാണ്. മറ്റ് അഞ്ച് എംഎല്‍എമാര്‍ കൊലപാതക ശ്രമ കേസിലും പ്രതിയാണ്. എംഎല്‍എമാരില്‍ മൂന്നു പേര്‍ക്കെതിരെ സ്ത്രീകളെ അക്രമിച്ചതിനുമുള്ള കേസുമുണ്ട്.
2018 ല്‍ വിജയിച്ച എംഎല്‍എമാരില്‍ 94 പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികള്‍. 230 അംഗ സംഭയുടെ 41 ശതമാനം വരുമിത്. ഇത്തവണ 39 ശതമാനമായി കുറഞ്ഞു (90 പേര്‍). ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട എംഎല്‍എമാരുടെ എണ്ണം 2018 ല്‍ 48 ആയിരുന്നു. ഇത്തവണ 34 ആണ്.