സുഹൃത്ത് തമാശയ്ക്കായി എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബന്ധുകൂടിയായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 16 കാരനായ മോത്തിലാല്‍ ബാബുലാല്‍ സാഹുവാണ് മരിച്ചത്. 21 കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്.
പൂനെ ഹഡപ്‌സര്‍ വ്യവസായ എസ്റ്റേറ്റിലെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിലാണ് സംഭവം. ഭക്ഷ്യസംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്‌സിങ്. മരിച്ച മോത്തിലാലിന്റെ അമ്മാവനായ ശങ്കര്‍ദിന്‍ സാഹു ഇവിടെ ജോലിക്കാരനാണ്. പൂനെയില്‍ താമസിക്കുന്ന മോത്തിലാല്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. സുഹൃത്ത് എയര്‍കംപ്രഷര്‍ തിരുകി കാറ്റടിച്ചതോടെ മോത്തിലാല്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരിക്കുകയായിരുന്നു.
രണ്ടുമാസം മുന്‍പാണ് മോത്തിലാല്‍ പൂനെയില്‍ അമ്മാവനൊപ്പം നില്‍ക്കുവാന്‍ വന്നത്. മൈദയും ധാന്യപ്പൊടികളും ഉത്പാദിപ്പിക്കുന്ന യൂണിറ്റായിരുന്നു ഇവിടത്തേത്. അതുകൊണ്ടുതന്നെ ധാരാളം പൊടിപടലം ഇവിടെയുണ്ടാകുമായിരുന്നു. ഇതു എയര്‍ കംപ്രസര്‍ ഉപയോഗിച്ചായിരുന്നു വൃത്തിയാക്കിയിരുന്നത്. തിങ്കളാഴ്ച ധീരജ്‌ലിങ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് ഒരു യന്ത്രം വൃത്തിയാക്കുകയായിരുന്നു. ഈ സമയം മോത്തിലാല്‍ ഇവിടെ വന്നു. പരസ്പരം കളിതമാശകള്‍ പറഞ്ഞിരിക്കുന്നതിനിടെ മോത്തിലാലിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പൈപ്പ് തിരുകി കയറ്റുകയായിരുന്നു
ഉടന്‍ തന്നെ ബോധരഹിതനായി നിലത്തുവീണ മോത്തിലാലിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.