കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 500 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ മുതല്‍മുടക്ക്.
ബംഗളുരു പാലസ് ഗ്രൗണ്ടില്‍ 150 കോടി രൂപ മുടക്കി പണിത വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയിലുള്ള പന്തലിലാണ് ബ്രാഹ്മണിയുടേയും ഹൈദരാബാദ് വ്യവസായി രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്.
ചടങ്ങിന് വേണ്ടി 17 കോടി രൂപയുടെ വിവാഹ വസ്ത്രമാണ് ബ്രാഹ്മണി അണിഞ്ഞത്.എല്‍. സി. ഡി സ്‌ക്രീനുകളിലാണ് വിവാഹ ക്ഷണപത്രം തയ്യാറാക്കിയിരുന്നത്. 3 മിനിറ്റ് ദൈര്‍ഘ്യമുള്ളവിവാഹ ക്ഷണപത്ര വീഡിയോയില്‍ കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടിലൂടെയാണ് കാര്യങ്ങളെല്ലാം പറയുന്നത്. ബാക്ഗ്രൗണ്ടില്‍ റെഡ്ഡിയും ഭാര്യയും മകനും കൂടി വിവാഹത്തിന്റെ വിശേഷങ്ങള്‍ പാട്ടിലൂടെ പറയുന്നു. വിവാഹത്തിന് ക്ഷണിക്കുന്നു. ആഭരണങ്ങള്‍ മാത്രം 90 കോടി രൂപ വിലമതിക്കുന്നതാണ്. വിവിഐപികള്‍ക്ക് എത്തുന്നതിനായി പ്രത്യേക ഹെലിപാഡുകളും വേദിക്കരികില്‍ ഒരുക്കിയിരുന്നു.
ഖനി വ്യവസായി കൂടിയായ ജനാര്‍ദ്ദന്‍ റെ!ഡ്ഡി അനധികൃത ഖനന കേസില്‍ നാല്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍ തുടങ്ങീ നിരവധി പ്രമുഖരാണ് വിവാഹത്തിന് പങ്കെടുത്തത്. ആഡംബര വിവാഹത്തിന് പിന്നാലെ ആദായനികുതി വകുപ്പ് അധികൃതര്‍ റെഡ്ഡിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു