ഒഡീഷയിലെ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട് 360 കോടി പിടിച്ചെടുത്ത സംഭവത്തില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളപ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് മണി ഹെയ്സ്റ്റ് ഫിക്ഷന്‍ എന്നായിരുന്നു മോദിയുടെ പരിഹാസം.70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു. ഐതിഹാസികമായി ഇത്രയും കൊല്ലം രാജ്യത്തെ കൊള്ളയടിക്കുന്ന കോണ്‍ഗ്രസ് ഉള്ളപ്പോള്‍ ആര്‍ക്കാണ് മണി ഹെയ്സ്റ്റ് ഫിക്ഷന്റെ ആവശ്യമുള്ളതെന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.
മണിഹെയ്സ്റ്റിന്റെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരെ അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ദ മണി ഹെയ്സ്റ്റ് എന്ന പേരില്‍ ബിജെപി വീഡിയോ പുറത്തുവിടുകയും ചെയ്തു.