വിവാഹത്തില്‍ നിന്നും പിന്മാറി ; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 24 കാരി ; മറ്റൊരു വിവാഹത്തിനൊരുങ്ങിയതിന്റെ വിരോധമെന്ന് മൊഴി

വിവാഹത്തില്‍ നിന്നും പിന്മാറി ; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 24 കാരി ; മറ്റൊരു വിവാഹത്തിനൊരുങ്ങിയതിന്റെ വിരോധമെന്ന് മൊഴി
വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച 24 കാരി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സിമാര്‍വാഡ ഗ്രാമത്തിലാണ് സംഭവം . പ്രദേശവാസിയായ സരിതകുമാരിയാണ് അറസ്റ്റിലായത്. യുവാവിന്റെ മുഖത്ത് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.യുവതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

23 കാരനായ ധര്‍മേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ടാക്‌സി ഡ്രൈവറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും അയല്‍ക്കാരായിരുന്നു. അഞ്ചു വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പിരിഞ്ഞതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രദേശവാസികള്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നു യുവതി പൊലീസിന് മൊഴി നല്‍കി.

Other News in this category



4malayalees Recommends