കൊലപാതക കേസിലെ നിരപരാധിത്വം തെളിയിക്കാന്‍ നിയമം പഠിച്ച് യുവാവ്. 12 വര്‍ഷം മുമ്പാണ് യുപിയിലെ ബാഗ്പാട്ട് സ്വദേശിയായ യുവാവ് കൊലപാതക കേസില്‍ പ്രതിയായത്. തുടര്‍ന്ന് ഇയാള്‍ നിയമം പഠിക്കുകയും കേസ് സ്വയം വാദിക്കുകയും ചെയ്തു. പിന്നീട് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
18ാം വയസിലാണ് ഇയാള്‍ കേസില്‍ പ്രതിയായത്. രണ്ടു പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിക്കുകയും അതില്‍ ഒരാള്‍ മരിക്കാനിടയാവുകയും ചെയ്ത കേസിലാണ് അമിത് ചൗധരിയേയും പൊലീസ് പ്രതി ചേര്‍ത്തത്. 17 പേരായിരുന്നു പ്രതികള്‍.
ബിരുദ പഠനം നടത്തുമ്പോഴാണ് ചൗധരി അറസ്റ്റിലാവുന്നത്. പ്രതിയായതോടെ പഠനം മുടങ്ങി. തുടര്‍ന്ന് രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം നിയമ ബിരുദവും എംഎല്‍എമ്മും സ്വന്തമാക്കിയ അമിത് സ്വന്തം കേസ് വാദിക്കാന്‍് തുടങ്ങി. ഒടുവില്‍ അമിതിന്റെ വാദ മുഖങ്ങള്‍ പരിഗണിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ഇത്തരത്തില്‍ കേസുകളില്‍ പ്രതിയാകുന്ന നിരപരാധികളെ രക്ഷിക്കാനായി താന്‍ അഭിഭാഷക കുപ്പായം തുടര്‍ന്നും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.