പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊന്നു കത്തിച്ചു ; യുവാവ് പിടിയിലായി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊന്നു കത്തിച്ചു ; യുവാവ് പിടിയിലായി
യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയില്‍. കടലൂര്‍ പന്നടത്തിന് അടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണ് കൊല്ലപ്പെട്ടത്. അതേ ഗ്രാമത്തിലെ വെട്രിവേല്‍ എന്ന യുവാവാണ് പിടിയിലായത്.

കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളോടു വെട്രിവേല്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇന്നു നിരസിച്ചു. ഇതിനിടെ യുവതിയുടെ വിവാഹ നിശ്ചയം നടത്താനും തീരുമാനമായി. ഇതോടെ ചടങ്ങുതടയാന്‍ വെട്രിവേല്‍ അംബികയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടുത്ത ബന്ധു മരിച്ചാല്‍ മംഗള കര്‍മം മുടങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന അംബകയെ രാത്രിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Other News in this category



4malayalees Recommends