പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തിനിടെ ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. ലോക്‌സഭ സന്ദര്‍ശ ഗ്യാലറിയില്‍ നിന്നും രണ്ട് യുവാക്കള്‍ കളര്‍ സ്‌പ്രേയുമായി സഭാ അംഗങ്ങള്‍ക്കിടയിലേക്ക് ചാടുകയായികുന്നു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാനെത്തിയവരാണ് അതിക്രമത്തിന് പിന്നില്‍.
ലോക്‌സഭയില്‍ ശൂന്യ വേളയ്ക്കിടെ ആയിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി എംപി പ്രതാപ് സിംഗിന്റെ പാസുമായാണ് ഇവര്‍ അകത്ത് കയറിയതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ ലോക്‌സഭ നടുത്തളത്തിലേക്ക് ചാടിയതോടെ സഭാ നടപടികള്‍ നിറുത്തിവച്ചു. അക്രമി സംഘം ഏകാധിപത്യം നടപ്പാക്കരുതെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്.
അക്രമി സംഗം ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് സൂചന. ഇവര്‍ക്ക് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടോയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. അന്‍മോല്‍, നീലം എന്നീ പേരുകളിലുള്ളവരാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായത്. ഇതിനിടെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് കളര്‍ബോംബ് ഉപയോഗിച്ച രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യങ്ങളുയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.