പണം നല്‍കാത്തതിന് അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു, മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിന്‍ യാത്ര നടത്തിയ മകന്‍ അറസ്റ്റില്‍

പണം നല്‍കാത്തതിന് അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു, മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിന്‍ യാത്ര നടത്തിയ മകന്‍ അറസ്റ്റില്‍
ഹരിയാനയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുമായി യുപിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത മകന്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറില്‍ താമസിക്കുന്ന കോട്ടണ്‍ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവിയെ (42) കൊലപ്പെടുത്തിയ മകന്‍ ഹിമാന്‍ഷു (20) ആണ് പൊലീസ് പിടിയിലായത്. ഈ മാസം 13 നായിരുന്നു സംഭവം.

അമ്മയോട് അയ്യായിരം രൂപ ഹിമാന്‍ഷു ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതിമ ദേവി പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് പ്രതിമയെ ഹിമാന്‍ഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേ ദിവസം വൈകീട്ട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിന്‍ മാര്‍ഗം യുപിയിലെ പ്രയാഗ് രാജിലെത്തി. മൃതദേഹം സംഗമില്‍ ഉപേക്ഷിക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

ദരഗഞ്ച് പൊലീസ് സംഘം പ്രദേശത്ത് പട്രോളിങ് നടത്തുമ്പോള്‍ സംശയാസ്പദമായ രീതിയില്‍ സ്യൂട്ട്‌കേസുമായി ഹിമാന്‍ഷുവിനെ പിടികൂടുകയും പരിശോധനയില്‍ സ്യൂട്ട് കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഹിമാന്‍ഷുവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends