നോട്ടുമഴ പെയ്യുമെന്ന് വാഗ്ദാനം ; ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ പീഡനം, ഗുജറാത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

നോട്ടുമഴ പെയ്യുമെന്ന് വാഗ്ദാനം ; ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ പീഡനം, ഗുജറാത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25കാരിക്ക് സാഗര്‍ ബഗ്ഥാരിയയെ പരിചയപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഇയാളുടെ ശക്തിയെക്കുറിച്ച് ഫൈസല്‍ പറഞ്ഞപ്പോള്‍ യുവതി വിശ്വസിച്ചില്ല. നേരിട്ട് കണ്ടശേഷം വിശ്വസിച്ചാല്‍ മതിയെന്ന് പറഞ്ഞതോടെ സാഗര്‍ ബഗ്ഥാരിയയെ കാണാമെന്ന് യുവതി സമ്മതിച്ചു.

സുഹൃത്തിനൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ സാഗര്‍ ബഗ്ഥാരിയെ കാണാനെത്തിയപ്പോള്‍ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്. പിന്നാലെ അയാളുടെ സഹായികളെത്തി ഈ യുവതിയെ വെച്ച് പൂജ നടത്താന്‍ മന്ത്രവാദിക്ക് താത്പര്യമില്ലെന്നും പരാതിക്കാരിയോട് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ ഒരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വസ്ത്രങ്ങള്‍ അഴിക്കാന്‍ സാഗര്‍ ബഗ്ഥാരിയ യുവതിയോട് ആവശ്യപ്പെട്ടു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞ് വിവസ്ത്രയാകാന്‍ നിര്‍ദേശിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും വീണ്ടും വരണമെന്നും പറഞ്ഞ് യുവതിയെ തിരികെ വിട്ടു. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഡിസംബര്‍ 14ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍ വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

അറസ്റ്റിലായ ഭഗ്ഥാരിയ ജുനഗദ് സ്വദേശിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളുടെ സഹായികളായ വിജയ് വഗേല, നരന്‍ ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, യുവതിയുടെ സുഹൃത്ത് ഫൈസല്‍ പര്‍മാര്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം

Other News in this category



4malayalees Recommends