മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി തെലങ്കാനയിലും ഹൈദരാബാദിലും ട്രാഫിക് ബുദ്ധിമുട്ട് ഉണ്ടാകില്ല. സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡിജിപിക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.
മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പ്രത്യേകിച്ച് ഹൈദരാബാദില്‍ സഞ്ചരിക്കുമ്പോള്‍ 10-15 മിനിറ്റ് വരെ ട്രാഫിക് തടസ്സപ്പെടാറുണ്ട്. ഇത് ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകാന്‍ എപ്പോഴും കാരണമാകുന്നുണ്ട്. കൂടാതെ അടിയന്തരമായി സഞ്ചരിക്കുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇങ്ങനെ തീരുമാനം എടുത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 'സിറോ ട്രാഫിക് പ്രോട്ടക്കോള്‍' നയമാണ് രേവന്ത് സ്വീകരിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടക്കോള്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പ്രത്യേകിച്ച് ഹൈദരാബാദില്‍ സഞ്ചരിക്കുമ്പോള്‍ 1015 മിനിറ്റ് വരെ ട്രാഫിക് തടസ്സപ്പെടാറുണ്ട്. ഇത് ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകാന്‍ എപ്പോഴും ഇടവരുന്നു. കൂടാതെ അടിയന്തിരമായി സഞ്ചരിക്കുന്നവര്‍ക്കും പ്രശ്‌നമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 'സീറോ ട്രാഫിക് പ്രോട്ടക്കോള്‍' നയമാണ് രേവന്ത് സ്വീകരിച്ചിരിക്കുന്നത്.
സാമാന്യ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാതെ ഒരു ബദല്‍ സംവിധാനവും തേടാന്‍ രേവന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവാണെങ്കിലും കെസിആറിനും തിരക്കുള്ള നഗരവീഥികളിലും മറ്റും ഗ്രീന്‍ ചാനല്‍ ഉണ്ടാകില്ല. കൂടാതെ മുഖ്യമന്ത്രിയുടെ അകമ്പടി 20 വാഹനങ്ങളില്‍ നിന്ന് ഒമ്പത് ആക്കി കുറച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നിര്‍ബന്ധമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കേണ്ടിവരും.