കര്‍ണാടകയിലെ കോലാറിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍.
മൊറാള്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറു മുതല്‍ 9 വരെയുള്ള ക്ലാസുകളിലായി 243 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 19 പേര്‍ പെണ്‍കുട്ടികളാണ്.
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന വീഡിയോ അധ്യാപിക മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. രാത്രിയില്‍ ഹോസ്റ്റലിന് പുറത്തു മുട്ടുകുത്തി നിര്‍ത്തി, ശാരീരിക പീഡനം ഉള്‍പ്പെടെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സ്‌കൂളിലെ ഏഴ് മുതല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഡിസംബര്‍ 1ന് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നടപടി തുടങ്ങി. പ്രിന്‍സിപ്പലിന്റെയും മറ്റൊരു അധ്യാപകന്റെയും നേതൃത്വത്തിലായിരുന്നു സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യിക്കല്‍.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.