ന്യൂഡല്‍ഹിയില്‍ സ്വരൂപ് നഗറില്‍ 9 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കുന്നതായി കുട്ടിയുടെ മൃതദേഹം പ്രതി സമീപത്തെ കനാല്‍ തള്ളി. ഡിസംബര്‍ 12 നാണ് സംഭവം നടന്നത്. കേസില്‍ 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 12ന് വീടിന് പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ കാര്‍ യാത്ര വാഗ്ദാനം ചെയ്ത് പ്രതി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറില്‍ ഇരിക്കുന്നതു കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ വാഹനത്തില്‍ കയറ്റിയതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് പൊലീസ് പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം ഇയാള്‍ കനാല്‍ തള്ളിയതായും പൊലീസ് വ്യക്തമാക്കി.
ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കളാണ് കുട്ടിയെ കാണാതായ വിവരം പൊലീസില്‍ അറിയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സ്ഥലം ഉടമയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയതായി പ്രതി കുറ്റസമ്മതം നടത്തി. തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുന്നതിനായി മുങ്ങല്‍ വിദഗ്ധരെ വിന്യസിച്ച് കനാലില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിക്കെതിരായ ലൈംഗീക അതിക്രമം ചൂണ്ടിക്കാട്ടി പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.