രാവിലെ ചായ കൊണ്ടുവരാന്‍ വൈകി ; ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തു കൊന്നു

രാവിലെ ചായ കൊണ്ടുവരാന്‍ വൈകി ; ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തു കൊന്നു
രാവിലെ ചായ കൊണ്ടുവരാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗാസിയാബാദിലെ ഫസല്‍ഗഡിലാണ് സംഭവം.

ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീര്‍ സിങ്ങും ഭാര്യ സുന്ദരിയും (50) തമ്മില്‍ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത് ചായ കിട്ടണമെന്ന് ധരംവീര്‍ ശഠിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ ധരംവീര്‍ മൂന്ന്, നാലു തവണ മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു.

അതിന് ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ നാലു മക്കളും ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഗ്രാമീണര്‍ എത്തിയപ്പോഴേക്കും സുന്ദരി മരിച്ചിരുന്നു.

വിവരം ലഭിച്ചതിനെ അനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലുള്ള സുന്ദരിയുടെ മൃതദേഹമാണ് കണ്ടത്. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരാതിക്കൊടുവില്‍ ധരംവീറിനെ അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends