ജീര്‍ണിച്ച കെട്ടിടങ്ങളില്‍ ഒളിപ്പിച്ചത് 329 കോടി രൂപ ; ആദായ നികുതി വകുപ്പിനെ ഞെട്ടിച്ച റെയ്ഡ്

ജീര്‍ണിച്ച കെട്ടിടങ്ങളില്‍ ഒളിപ്പിച്ചത് 329 കോടി രൂപ ; ആദായ നികുതി വകുപ്പിനെ ഞെട്ടിച്ച റെയ്ഡ്
ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന് പിന്നാലെ പിടിച്ചെടുത്തത് 351 കോടി രൂപ. ഇതില്‍ 329 കോടിരൂപ കിട്ടിയത് ജീര്‍ണിച്ച കെട്ടിടങ്ങളില്‍ രഹസ്യമായി ഒരുക്കിയ അറകളില്‍ നിന്നാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടകളില്‍ ഒന്നാണിത്. ഒഡീഷയിലെ ബൊലാന്‍ഗീര്‍ ജില്ലയിലെ സുദാപദ, ടിറ്റ്‌ലഗഡ് ,സംബല്‍പൂര്‍ ജില്ലയിലെ ഖേത്രജ്രാജ്പൂര്‍ എന്നിവിടങ്ങളിലെ ആള്‍താമസമില്ലാത്ത കെട്ടിടങ്ങളിലാണ് പണം ഒളിപ്പിച്ചിരുന്നത്.

വന്‍ റെയ്ഡാണ് നടത്തിയത്. ഡിസംബര്‍ ആദ്യവാരം ആരംഭിച്ച റെയ്ഡ് ഒരാഴ്ച നീണ്ടു.

Other News in this category



4malayalees Recommends