പ്രധാനമന്ത്രിക്കെതിരായ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെുപ്പ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
പരാമര്‍ശത്തില്‍ രാഹുല്‍ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
നവംബര്‍ 22ന് രാജസ്ഥാനിലെ നദ്ബയില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമര്‍ശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ 'പോക്കറ്റടിക്കാരന്‍' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത്തരം പ്രസ്താവനകള്‍ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.