ഗുജറാത്ത് തീരത്ത് ഇസ്രയേല്‍ ബന്ധമുള്ള എണ്ണകപ്പല്‍ ആക്രമിച്ച സംഭവം ; പിന്നില്‍ ഇറാനെന്ന് പെന്റഗണ്‍

ഗുജറാത്ത് തീരത്ത് ഇസ്രയേല്‍ ബന്ധമുള്ള എണ്ണകപ്പല്‍ ആക്രമിച്ച സംഭവം ; പിന്നില്‍ ഇറാനെന്ന് പെന്റഗണ്‍
സൗദിയില്‍ നിന്നും ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്ക് പുറപ്പെട്ട ജാപ്പനീസ് ഉടമസ്ഥതയിലുള്ള കെമിക്കല്‍ ടാങ്കര്‍ ആക്രമിച്ചത് ഇറാന്‍ എന്ന് പെന്റഗണ്‍. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ ലഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ സുപ്രധാനമായ ചെങ്കടല്‍ പാതയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം. ശനിയാഴ്ച്ച ഗുജറാത്തിലെ വെരാവല്‍ തീരത്ത് നിന്നും 200 നേട്ടിക്കല്‍ മൈല്‍ ദൂരെ വെച്ച് ഇന്നലെ രാവിലെ 10 ന് ശേഷമായിരുന്നു ആക്രമണം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യുഎസ് സൈന്യം ഇപ്പോഴും കപ്പലുമായി ആശയവിനിമയം തുടരുന്നുണ്ട്. ഇത് ആദ്യമായാണ് കപ്പല്‍ ആക്രമിക്കപ്പെടുന്നതില്‍ ഇറാന്റെ പങ്ക് പെന്റഗണ്‍ പരസ്യമായി ആരോപിക്കുന്നത്. യുഎസ് നാവികസേനയുടെ കപ്പലുകളൊന്നും സമീപത്തുണ്ടായിരുന്നില്ലെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈബീരിയന്‍ കപ്പലായ എംവി കെം പ്ലൂട്ടോയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഇന്ത്യന്‍ തീരത്തുനിന്ന് യുഎസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പിലൂടെ തിരിച്ചുവിടുകയായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്പിലേക്കും തിരിച്ചും ചരക്കുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാന മാര്‍ഗമാണ് ഭീഷണിയിലായത്.

Other News in this category



4malayalees Recommends