പൂര്‍വ വിദ്യാര്‍ഥിയ സംഗമത്തില്‍ സംസാരിക്കവെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂര്‍വ വിദ്യാര്‍ഥിയ സംഗമത്തില്‍ സംസാരിക്കവെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
പൂര്‍വ വിദ്യാര്‍ഥിയ സംഗമത്തില്‍ സംസാരിക്കവെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഐഐടിയിലെ സീനിയര്‍ പ്രൊഫസറും വിദ്യാര്‍ത്ഥി കാര്യ ഡീനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ സമീര്‍ ഖണ്ഡേക്കര്‍ (53) ആണ് വെള്ളിയാഴ്ച യോ?ഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പ് ഖണ്ഡേക്കറിന് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മികച്ച അധ്യാപകനും ഗവേഷകനുമായി ഖണ്ഡേക്കറിന്റെ മരണത്തില്‍ ക്യാമ്പസ് ഞെട്ടലിലാണ്. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഇദ്ദേഹം.

മൃതദേഹം കാണ്‍പൂര്‍ ഐഐടിയിലെ ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഏക മകന്‍ എത്തിയ ശേഷമേ സംസ്‌കാരം നടത്തൂവെന്നും അധികൃതര്‍അറിയിച്ചു.

Other News in this category



4malayalees Recommends