കെ പി സി സി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ അപലപിച്ച് ഓ ഐ സി സി യു കെ

കെ പി സി സി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ അപലപിച്ച് ഓ ഐ സി സി യു കെ
ലണ്ടന്‍: ഇന്നലെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ സംസാരിച്ച വേദിക്ക് നേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ച പോലീസ് നടപടിയില്‍ ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ശക്തമായി അപലപിച്ചു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നവകേരള സദസ്സെന്ന പേരില്‍ നടത്തിയ യാത്ര അഴിമതിയിലും വിലക്കയറ്റത്തിലും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകമാണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് കെ പി സി സി യുടെ നേതൃത്വത്തില്‍ സമാധാനമായ രീതിയില്‍ നടന്ന മാര്‍ച്ചിന് നേരെ പോലീസ് യാതൊരു പ്രകോപനവും കൂടാതെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചത്. കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെ എസ് യു വിന്റേയും പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഡി വൈ എഫ് ഐ ഗുണ്ടകകള്‍ തല്ലിച്ചതച്ചു നടത്തിയ യാത്ര നവ കേരള സദസ്സല്ല അല്ല നരാധമ സദസ്സായിരുന്നു എന്ന്‌സഎന്ന് ആരോപിച്ചു.സര്‍ക്കാര്‍ ഒത്താശയില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ക്ക് റോന്ത് ചുറ്റാന്‍ നടത്തിയ സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയായിരുന്നു നവകേരള സദസ്സെന്ന പേരില്‍ 140 മണ്ഡലങ്ങളില്‍ അരങ്ങേറിയത്.ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്ത സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം കൊണ്ട് ധൂര്‍ത്തടിച്ചു നടത്തിയ നവകേരള സദസ്സ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയായി തരം താണ് അപഹാസ്യമായി മാറുന്ന കാഴ്ചയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത്.ജനങ്ങളെ അടിച്ചമര്‍ത്തി ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിയെ നിലക്ക് നിര്‍ത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ഒഐസിസി ശക്തമായി ആവശ്യപ്പെട്ടു

Other News in this category



4malayalees Recommends