അസമില്‍ യുവതിയെ ജീവനോടെ കത്തിച്ചു ; മന്ത്രവാദമെന്ന് സംശയം

അസമില്‍ യുവതിയെ ജീവനോടെ കത്തിച്ചു ; മന്ത്രവാദമെന്ന് സംശയം
അസമിലെ സോണിത്പൂര്‍ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തില്‍ 30 കാരിയെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു.മന്ത്രവാദ ചികിത്സയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത കാതിയാണ് മരിച്ചത്.

യുവതിയുടെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വിവരം ലഭിച്ച സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടന്‍ തന്നെ സമീപത്തെ അശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അറസ്റ്റിലായവര്‍ 30നും 35നുമിടെ പ്രായമുള്ളവരാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Other News in this category



4malayalees Recommends