വിജയകാന്തിന് വിട നല്‍കാന്‍ തമിഴകം; വെള്ളിയാഴ്ച സിനിമ പ്രദര്‍ശനങ്ങളും ചിത്രീകരണവുമില്ല

വിജയകാന്തിന് വിട നല്‍കാന്‍ തമിഴകം; വെള്ളിയാഴ്ച സിനിമ പ്രദര്‍ശനങ്ങളും ചിത്രീകരണവുമില്ല
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് തമിഴകം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു. നടന്‍ വിജയ്‌യും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി.

വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്‌നേഹവും എപ്പോഴും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ഒരാള്‍ വിടപറയുന്നതിന്റെ വേദന വിജയ്യുടെ മുഖത്തും പ്രകടമായിരുന്നു.

വിജയെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ വിജയകാന്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends