മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികള്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ആയുധധാരികളായ അക്രമികള്‍ക്കായുള്ള തിരച്ചില്‍ സേന ഊര്‍ജ്ജിതമായി തുടരുകയാണ്.
മണിപ്പൂരിലെ മോറെയില്‍ വൈകിട്ട് 3:30ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. അപ്രതീക്ഷിത വെടിവെപ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് സുരക്ഷാസേന അക്രമികള്‍ക്ക് നേരെ തിരിച്ചടിച്ചു.
ആക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. അക്രമികള്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്കും തീവച്ചു. സംഘര്‍ഷത്തില്‍ ആളപായം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് അസം റൈഫിള്‍സിന്റെ ക്യാമ്പില്‍ ചികിത്സയില്‍ കഴിയുകയാണ്. ഏറ്റുമുട്ടലിലെ തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കി.