ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച 17കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ശനിയാഴ്ചയാണ് സംഭവം. ഹസന്‍പൂരിലെ കയാസ്താനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സ് സൈനി സുഹൃത്തുക്കള്‍ക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നു. കളി കഴിഞ്ഞയുടന്‍ തണുത്ത വെള്ളം കുടിച്ച പ്രിന്‍സ് പെട്ടെന്ന് ബോധരഹിതനായി. സുഹൃത്തുക്കള്‍ വിവരം പ്രിന്‍സിന്റെ മാതാപിതാക്കളെ അറിയിച്ചു.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിക്കാതെയാണ് ഇവര്‍ മൃതദേഹം സംസ്‌കരിച്ചത്.