ബിഹാറിലെ സീതാമര്‍ഹിയില്‍ ദളിത് യുവതിയെ പൊലീസുകാരന് പരസ്യമായി തല്ലുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സുരസന്ദ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ രാജ് കിഷോര്‍ സിംഗാണ് സ്ത്രീയെ തെരുവില്‍ വച്ച് വടികൊണ്ട് മര്‍ദ്ദിക്കുന്നത്. നിരവധി തവണ വടികൊണ്ട് അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
അതേസമയം തെരുവില്‍ രണ്ടുസ്ത്രീകള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നെന്നും ഇവരെ പിടിച്ചൂമാറ്റാന് ശ്രമിക്കുന്നതിനിടെ അടിച്ചെന്നുമാണ് പൊലീസ് വിശദാകരണം. എന്നാല്‍ ക്രൂരമായി തല്ലിയതിനെ ന്യായീകരിക്കാനാകില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.