വിവാഹേതര ബന്ധമെന്ന സംശയം ; ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് 34 കാരന്‍

വിവാഹേതര ബന്ധമെന്ന സംശയം ; ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് 34 കാരന്‍
ഭാര്യയേയും അഞ്ചും നാലും രണ്ടും വയസ്സും മാത്രം പ്രായമുള്ള പെണ്‍മക്കളേയും ക്രൂരമായി കൊലപ്പെടുത്തി 34 കാരന്‍. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ക്രൂരത.

ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലെ ഹിര്‍റി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് ഉമേന്ദ്ര കെവാത്ത് എന്നയാള്‍ പിടിയിലായെന്ന് ബിലാസ്പൂര്‍ പൊലീസ് സുപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.

ഭാര്യയേയും മക്കളേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Other News in this category



4malayalees Recommends