വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അദ്ധ്യക്ഷയും വൈ എസ് ജ?ഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മ്മിള കോണ്‍?ഗ്രസിലേക്ക്. ഈ ആഴ്ച തന്നെ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശര്‍മ്മിളയുടെ പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി ജനുവരിയില്‍ കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയായി ശര്‍മ്മിളയ്ക്ക് ഉത്തരവാദിത്വം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും വലിയ ഉത്തരവാദിത്വം ശര്‍മ്മിളയ്ക്ക് കോണ്‍ഗ്രസ് നല്‍കിയേക്കും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ശര്‍മ്മിളയുടെ സഹോദരനുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് മികച്ച എതിരാളിയെ സമ്മാനിക്കുക എന്നതാണ് ശര്‍മ്മിളയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ തെലങ്കാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചാണ് ശര്‍മ്മിള പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാനയിലെ കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു ശര്‍മ്മിള ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിലച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശര്‍മ്മിള ഹൈക്കമാന്‍ഡിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ചുമതലയുണ്ടാവും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പ്രചരണം നടത്തും. സംസ്ഥാനത്ത് രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുക്കാമെന്ന് ശര്‍മ്മിള സമ്മതിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തും വിജയവാഡയിലും നടക്കുന്ന പൊതുയോഗങ്ങളിലാണ് ശര്‍മ്മിള പങ്കെടുക്കുക. വിശാഖപട്ടണത്തെ യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും വിജയവാഡയിലെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.