ഭാര്യയെ കഴുത്തറത്ത് കൊന്നു, മൃതദേഹം കിടന്ന മുറിയില്‍ മകനെ പൂട്ടിയിട്ടു ; മെട്രോയ്ക്ക് മുന്നില്‍ ചാടി യുവാവും മരിച്ചു

ഭാര്യയെ കഴുത്തറത്ത് കൊന്നു, മൃതദേഹം കിടന്ന മുറിയില്‍ മകനെ പൂട്ടിയിട്ടു ; മെട്രോയ്ക്ക് മുന്നില്‍ ചാടി യുവാവും മരിച്ചു
ഭാര്യയുടെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം യുവാവ് മെട്രോ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ഡിഎല്‍എഫ് ഫേസ് 3 യില്‍ താമസിക്കുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്‌റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടിയത്.ഭാര്യ ലക്ഷ്മിയുടെ (23) കഴുത്തറത്ത ശേഷം തലയ്ക്ക് ഇഷ്ടികയ്ക്ക് ഇടിച്ച് ഇയാള്‍ ഏഴു വയസ്സുള്ള മകനെയും ആക്രമിച്ചിരുന്നു.

പിന്നീട് ഭാര്യയുടെ മൃതദേഹം കിടന്ന മുറിയില്‍ മകനെ പൂട്ടിയിട്ട ശേഷമാണ് ജീവനൊടുക്കിയത്. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെയെത്തിയാണ് പൊലീസില്‍ വിവരമറിയിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കുട്ടിയെ സഫ്ദര്‍ജങ് ആശുപത്പിയിലെ ചികിത്സയ്ക്ക് ശേഷം ലക്ഷ്മിയുടെ ബന്ധുക്കള്‍ ആഗ്രയിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends