ബെളഗാവിയില്‍ താലികെട്ടിന് തൊട്ടുമുമ്പ് വധുവിനോടു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ജോലിക്കാരനാണ് ഇയാള്‍. ഹുബ്ബള്ളി സ്വദേശി സച്ചിന്‍ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെവീടിനു സമീപത്തെ കല്യാണ് മണ്ഡപത്തില്‍ ഡിസംബര്‍ 31 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
ബെളഗാവി കളക്ടറേറ്റില്‍ ജീവനക്കാരനായ സച്ചിന് 5 ലക്ഷം രൂപയും 50 ഗ്രാം സ്വര്‍ണവും വിവാഹ നിശ്ചയ സമയത്ത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ നൂറുഗ്രാം സ്വര്‍ണവും പത്തുലക്ഷം രൂപയും നല്‍കിയാല്‍ മാത്രമേ താലികെട്ടുകയുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചതോടെ യുവതി വിവാഹത്തില്‍ പിന്മാറി. വധുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ സച്ചിനെ അറസ്റ്റ് ചെയ്തു.