വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍; എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വീകരണം

വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍; എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വീകരണം
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മ്മിളയെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

ഇതോടെ ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചു. ശര്‍മ്മിളയിലൂടെ ആന്ധ്രയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഉടച്ചുവാര്‍ക്കലിന് കരുത്തുറ്റ കരങ്ങള്‍ വേണമെന്ന് പാര്‍ട്ടിയ്ക്കറിയാം.

തെലുങ്ക് നാട്ടില്‍ സുപരിചതയായ വൈഎസ് ശര്‍മ്മിളയ്ക്ക് നിലവില്‍ തെലങ്കാനയില്‍ ബിആഅര്‍എസിനെ തോല്‍പ്പിച്ച് സര്‍ക്കാരുണ്ടാക്കാനായ കോണ്‍ഗ്രസ് നേതൃത്വത്തെ പോലെ ഇപ്പോഴുണ്ടായ അനുകൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. നേരത്തെ ജഗന് അനുകൂലമായി തിരഞ്ഞെടുപ്പ് പിടിച്ചെടുത്തു നല്‍കിയതില്‍ ശര്‍മ്മിളയുടെ പങ്കും അവരുടെ പദയാത്രയും വലുതായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ കോണ്‍ഗ്രസിന്റെ അതികായനായ വൈഎസ്ആറിനുള്ള സ്വാധീനം മകളിലൂടെ ഉറപ്പിച്ച് നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

2012ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിച്ചിട്ടില്ലാത്ത കാലത്താണ് വൈഎസ്ആറിന്റെ മകള്‍ തെലുങ്ക് നാട്ടില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി എതിരഭിപ്രായം ഉണ്ടായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് വൈഎസ്ആര്‍സിപി രൂപീകരിച്ചു.

ജഗനൊപ്പം 18 എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംപിയും രാജിവച്ചുത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി. പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ജഗന്‍ തടവറയില്‍ കിടന്നപ്പോള്‍ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശര്‍മിളയും വൈഎസ്ആര്‍സിപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.





Other News in this category



4malayalees Recommends