അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാ ജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സര്‍വേ നമ്പറും ലേലത്തുകയും തമ്മില്‍ ചില ബന്ധമുണ്ടായതിനാലാണ് വാങ്ങാന്‍ തീരുമാനിച്ചത്.
താന്‍ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. ഇവിടെ സ്കൂള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീവാസ്തവ മുമ്പും ദാവൂദിന്റെ മൂന്നു സ്വത്തുക്കള്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബൈകെയിലെ വസതിയും ഇതില്‍ ഉള്‍പ്പെടും.