കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടുവീട്ടിറങ്ങിയ 3 പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. 13 വയസ്സുള്ള പെണ്‍കുട്ടികളാണ് നാടുവിട്ടത്.
വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാന്‍ പെണ്‍കുട്ടികള്‍ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്ക് പോകാനാണ് ഇവര്‍ പദ്ധതിയിട്ടത്. 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് മൂവരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയന്‍ ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടികളെ വെല്ലൂര്‍ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗണ്‍സലിങ്ങിന് ശേഷം ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിടും.