ലോകസഭയിലേക്ക് എല്ലാ സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസില്ല; ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റില്‍ മാത്രം; ജയിച്ചുകയറാന്‍ പുതു ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്

ലോകസഭയിലേക്ക് എല്ലാ സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസില്ല; ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റില്‍ മാത്രം; ജയിച്ചുകയറാന്‍ പുതു ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. ജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇക്കുറി കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജയസാധ്യത അല്‍പ്പമെങ്കിലുമുള്ള 255 സീറ്റില്‍മാത്രം ഊന്നിയാണ് പ്രചരണം സംഘടിപ്പിക്കുക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗിക തീരുമാനം എടുത്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇന്ത്യ കൂട്ടായ്മയിലെ കക്ഷികളുമായി സാധ്യമായ സ്ഥലങ്ങളിലെല്ലാം ധാരണയിലെത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

2019ല്‍ 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 52ല്‍ മാത്രമാണ് ജയിച്ചത്. ബിജെപിയെ മുഖാമുഖം എതിരിട്ട 235 സീറ്റില്‍ 227 സീറ്റിലും തോറ്റിരുന്നു. സംസ്ഥാന ചുമതലക്കാര്‍, പിസിസി പ്രസിഡന്റുമാര്‍, നിയമസഭാ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ജയസാധ്യത വിലയിരുത്തി പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends